മുല്ലപ്പെരിയാര്‍ തകരുമോ ?

മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ആശങ്കാജനകമായി ഉയര്‍ന്നു. കാലപ്പഴക്കവും തുടര്‍ ഭൂചലനങ്ങളെയും തുടര്‍ന്ന് ദുര്‍ബലാവസ്ഥയിലാണ് ഡാം എന്ന റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ വലിയ ആശങ്ക ഉണര്‍ത്തുന്നതിനിടെയാണ് കനത്ത മഴ മൂലം 136.4 അടിയായി ജലനിരപ്പ് ഉയര്‍ന്നത്. ഡാമിന്റെ അനുവദനീയമായ സംഭരണശേഷി 136 അടിയാണ്. സ്പില്‍വേ വഴി കൂടുതല്‍ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നും ഇടുക്കി ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അതിനിടെ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫും. യു.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞതോടെ ദേശീയപാതയില്‍ വാഹനങ്ങളുടെ വന്‍നിരയാണ് പ്രത്യക്ഷപ്പെട്ടു. കുമളിയില്‍ ചെക്‌പോസ്റ്റിനു സമീപമാണ് വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്.